കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

0
35

ഐ.റ്റി.ഡി.പിയുടെ വിവിധ ഓഫീസുകളിലുള്ള 15 തസ്തികളിലേക്ക് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു / എം.എ, എം.എ സോഷ്യോളജി, ആന്ത്രാപ്പോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2023 ജൂലൈ 31 നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ ബത്തേരി മാനന്തവാടി എന്നിവടങ്ങളിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് www.stdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Source

LEAVE A REPLY

Please enter your comment!
Please enter your name here