സിഡാക്കിൽ 26 ഒഴിവ്; സ്ഥിര നിയമനം | C-DAC Recruitment 2022

0
1031

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) 26 ഒഴിവ്. റഗുലർ നിയമനം. 2022 ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി:

  • അസിസ്റ്റന്റ്: ബിരുദം, 7 വർഷ പരിചയം/പിജി, 5 വർഷ പരിചയം; കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്; 35.
  • ജൂനിയർ അസിസ്റ്റന്റ്: ബിരുദം, 3 വർഷ പരിചയം/പിജി, 1 വർഷ പരിചയം; കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്; 30.
  • ക്ലാർക്ക്: ബിരുദം, കംപ്യൂട്ടർ ഓപ്പറേഷൻസ് അറിവ്, 30.
  • ടെക്നിക്കൽ അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി (ഇലക്ട്രോണിക്സ്/ എംആർടിവി), 9 വർഷ പരിചയം; 35.
  • എംഎസ്എസ് III (എംടിഎസ് ബി4): ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി/ഐടിഐ (വെൽഡർ/ഇലക്ട്രോണിക്സ്/എംആർടിവി/ഫിറ്റർ/ മെക്കാനിക്കൽ ഫിറ്റർ), 3 വർഷ പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 1 വർഷ പരിചയം; 30.

എംഎസ്എസ് II (എംടിഎസ് ബി5): ട്രേഡ് സർട്ടിഫിക്കറ്റ്, എൻസിവിടി/ഐടിഐ (ഇലക്ട്രോണിക്സ/എംആർടിവി/മെക്കാനിക്കൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഫിറ്റർ/എസി മെക്കാനിക്); 30. www.cdac.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.