23.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
453
Ads

വാക് ഇന്റര്‍വ്യൂ

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫ്രിജറേഷന്‍/എസി മെക്കാനിക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐറ്റിഐ/ഐറ്റിസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുളളവര്‍ ഫെബ്രുവരി 28-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ 11-ന് ഹാജരാകണം. അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (സിടിവിഎസ് ഒടി ആന്റ് ഐസിയു) യോഗ്യത ബി.എസ്.സി നഴ്‌സിംഗ് /ജിഎന്‍എം (സിടിവിഎസ് ഒടി ആന്റ് ഐസിയു ലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). മാര്‍ച്ച് രണ്ടിന് രാവിലെ 10.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് താത്ക്കാലിക അടിസ്ഥാനത്തില്‍ ഇ ഗ്രം സ്വരാജ് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡി.സി.എ/ഡിഗ്രിയും ഒരു വര്‍ഷത്തെ ഡി.സി.എ/പി.ജി.ഡി.സി. എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28നകം അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 9447216358.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google