മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ സൗജന്യ തൊഴിൽ മേള മാർച്ച് 28ന്

0
862

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 28 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

  • Date: 2025 മാർച്ച് 28
  • Time: 10 am
  • Venue: Model Career Centre

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 150-ഓളം ഒഴിവുകളിലേക്കായി 2025 മാർച്ച് 28 ന് രാവിലെ 10 മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ ഡിപ്ലോമ/ഡിഗ്രി/പി.ജി./ബി.ടെക് അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 27 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പായി www.empekm.in/mccktm എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.