അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
530
Ads

കോഴിക്കോട് മേലടി ഐ സി ഡി എസ് പ്രോജക്ടിലെ പയ്യോളി നഗരസഭ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പയ്യോളി നഗരസഭയിൽ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ ഓഫീസിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 മെയ് 16 വൈകീട്ട് അഞ്ച് മണി. അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടി കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.