ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.
ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
അധ്യാപക ഒഴിവ്
എറണാകുളം : തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ബി. ഇ/ ബി. ടെക്, എം. ഇ /എം. ടെക്. അഭിമുഖം നവംബർ 29ന് രാവിലെ 10മണിക്ക്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ്കളുടെ ഒറിജിനലും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. ഫോൺ : 2575370,2577379,2575592.
വെബ്സൈറ്റ്: www.mec.ac.in
റേഡിയോഗ്രാഫർ ഒഴിവ്
എറണാകുളം : തൃപ്പൂണിത്തുറ ഗവ . ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . അപേക്ഷകർ പ്രീ ഡിഗ്രി / പ്ലസ് ടു സയൻസ് / തത്തുല്യ യോഗ്യതയും , കേരളം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്നോളജി കോഴ്സ് പാസ്സായവരും ആയിരിക്കണം . പ്രായപരിധി 50 വയസ്സ്. പ്രവർത്തി പരിചയം അഭിലക്ഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ കാർഡും സഹിതം 2021 ഡിസംബർ 1 ന് 10 മണിക്ക് കൂടിക്കാഴ്ചയ്ക്കു ഓഫീസിൽ ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 0484 – 2777489 , 2776043
ലാബ് ടെക്നീഷ്യന് അഭിമുഖം ; പത്തനംതിട്ട
മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29 ന് രാവിലെ 11 ന് പിഎച്ച്സിയില്‍ നടത്തും.
ഡിഎംഎല്‍ടി /ബിഎസ്സിഎംഎല്‍ടി പ്ലസ് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ട്രേഡ്സ്മാന് ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.റ്റി.ഇ/കെ.ജി.സി.ഇ/എന്‍.സി.വി.റ്റി യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 – 250290
എംപ്ലോയബിലിറ്റി സ്കിൽ ഇൻട്രക്ടർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ./ ബി.ബി.എ./ ഇക്കണോമിക്സ്/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഡി.ജി.റ്റി സ്ഥാപനങ്ങളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്കിൽസ് പരിശീലനം നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയ ശേഷി യും പ്ലസ്ടു/ ഡിപ്ലോമ തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. താത്പര്യമുള്ളവർ നവംബർ 30ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 292678.
Latest Jobs
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
-
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് ; SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 20
-
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള: 5 കമ്പനികളിലായി 260 ഒഴിവുകൾ; നവംബർ 7ന് അഭിമുഖം
-
അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ
-
മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ| പ്ലസ് ടു യോഗ്യത
-
SC പ്രൊമോട്ടർ നിയമനം: 1216 ഒഴിവുകൾ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനംഇന്ന് അവസാന തീയതിഅവസാന തീയതി: 14 Nov 2026
- നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾഇന്ന് അവസാന തീയതിഅവസാന തീയതി: 14 Nov 2026
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ1 ദിവസം ബാക്കിഅവസാന തീയതി: 15 Nov 2026
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 206 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,7 ദിവസം ബാക്കിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ8 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ9 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്11 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ11 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ13 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം14 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ16 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment18 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ27 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026

