പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

0
14

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രീഷൻ തസ്തികയിൽ എം ബി ബി എസ്, ഡിപ്ലോമ, എം ഡി ഇൻ പീഡിയാട്രിക്സ്, ടി സി എം സി രജിസ്ട്രേഷൻ പെർമനന്റ് യോഗ്യതയുള്ള 62 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ എംഫിൽ ക്ലിനിക്കൽ സൈക്കോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം 2023 ആഗസ്റ്റ് 17ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2325824. Source

LEAVE A REPLY

Please enter your comment!
Please enter your name here