പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമ്മനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേയ്ക്കാണ് അവസരം.
ജർമ്മനിയിൽ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ B1, B2 ലെവൽ പാസ്സായവരുമാകണം (ഗോയ്ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്നും) അപേക്ഷകർ. താൽപര്യമുള്ളവർ www.norkaroots.kerala.gov.in, www.nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 2026 മാർച്ച് ഏഴിനകം അപേക്ഷ നൽകണം.
അഭിമുഖം മാർച്ച് അവസാന ആഴ്ച നടക്കും. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ ലഭിക്കും.
ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും (01/03/2026-ൽ) ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർത്ഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0471- 2770577, 2770536, 2770540, 2770539, or 2770566 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
Latest Jobs
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now


