സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍

0
1060
Ads

വിജ്ഞാന കേരളം തൊഴിൽമേള 24 ന്

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് സ്കിൽ പാർക്ക് മെയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള നടത്തുന്നു. സെയിൽസ് മാനേജർ, മെക്കാനിക്ക്, പൈത്തൺ ട്രെയിനർ, സിസിടിവി ടെക്നീഷ്യൻ, ഡ്രൈവർ, ഷോറും മാനേജർ, ഗേറ്റ് മോട്ടോർ ടെക്‌നീഷ്യൻ, ഹോം ഓട്ടോമേഷൻ ടെക്ന‌ീഷ്യൻ തുടങ്ങി നൂറില്‍പരം തൊഴിലവസരങ്ങളുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9495999688.

എംപ്ലോയബിലിറ്റി സെൻ്ററിൽ തൊഴിൽ അഭിമുഖം 21 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, ബിരുദം, ഐ ടി ഐ/ഡിപ്ലോമ, ബിഎസ് സി നഴ്‌സിംഗ്/ജിഎൻഎം യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. മേയ് 21 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖം നടക്കും. അന്നേദിവസം സ്പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 0477 2230624, 8304057735.