എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS), സെക്യൂരിറ്റി സ്ക്രീനർ (Fresher) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 158 ഒഴിവുകളാണുള്ളത്. കേരളത്തിൽ കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ മാത്രം 17 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ, യോഗ്യതകൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ താഴെ നൽകുന്നു.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 158 ഒഴിവുകളാണ് വിവിധ വിമാനത്താവളങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്:
- കോഴിക്കോട് (കരിപ്പൂർ), കേരളം: 17 ഒഴിവുകൾ
- ഡെറാഡൂൺ: 17 ഒഴിവുകൾ
- കൊൽക്കത്ത: 25 ഒഴിവുകൾ
- പട്ന: 37 ഒഴിവുകൾ
- ട്രിച്ചി: 28 ഒഴിവുകൾ
- ഉദയ്‌പൂർ: 34 ഒഴിവുകൾ
ശ്രദ്ധിക്കുക: അഖിലേന്ത്യാ തലത്തിൽ എവിടെ വേണമെങ്കിലും സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ഒരാൾക്ക് ഏതെങ്കിലും ഒരു വിമാനത്താവളത്തിലേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കൂ.
യോഗ്യതാ മാനദണ്ഡങ്ങൾ
1. വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് (Graduation) അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ആവശ്യമായ കുറഞ്ഞ മാർക്ക്: ജനറൽ / ഒബിസി / ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക്: ബിരുദതലത്തിൽ കുറഞ്ഞത് 60% മാർക്ക്. പട്ടികജാതി / പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്ക്: കുറഞ്ഞത് 55% മാർക്ക്.
ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, ഹിന്ദി കൂടാതെ/അല്ലെങ്കിൽ പ്രാദേശിക ഭാഷകൾ സംസാരിക്കാനും വായിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം
2. പ്രായപരിധി :
പരമാവധി പ്രായം: 27 വയസ്സ്. നിയമാനുസൃതമായ പ്രായക്കിളിവുകൾ അനുവദനീയമായിരിക്കും
സ്റ്റൈപ്പൻഡും പരിശീലനവും
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
- കമ്പനിയുടെ ചിലവിൽ സുരക്ഷാ പരിശീലനങ്ങൾ നൽകുന്നതാണ്.
- നിശ്ചിത പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവരെ സർട്ടിഫൈഡ് സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്ക് മാറ്റും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ബിരുദതലത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്: നേരിട്ടുള്ള അല്ലെങ്കിൽ
- ഓൺലൈൻ ഇന്ററാക്ഷൻ (അഭിമുഖം).
- മെഡിക്കൽ പരിശോധന.
- അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരണം
അപേക്ഷാ ഫീസ്
- ജനറൽ / ഒബിസി / ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക്: 750 രൂപ.
- പട്ടികജാതി / പട്ടികവർഗ്ഗ (SC/ST), വനിതാ അപേക്ഷകർക്ക്: 100 രൂപ.
എങ്ങനെയപേക്ഷിക്കാം?
- AAICLAS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.aaiclas.aero
- ഹോംപേജിലുള്ള ‘Careers’ വിഭാഗം സന്ദർശിക്കുക.
- “Security Screener (Fresher)” എന്ന വിജ്ഞാപനം കണ്ടെത്തി ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും കൃത്യമായി രേഖപ്പെടുത്തുക.
- ആവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
- നിങ്ങളുടെ കാറ്റഗറി അനുസരിച്ചുള്ള അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ചതിന് ശേഷം ഭാവി ആവശ്യങ്ങൾക്കായി അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക
- Last date of Online Application 08.06.2026
Latest Jobs
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ

