സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) അപ്രന്റീസ് ആകാൻ ബിരുദധാരികൾക്ക് സുവർണ്ണാവസരം. രാജ്യത്തുടനീളം മൊത്തം 7,150 ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ മാത്രം 403 ഒഴിവുകളുണ്ട്. അപ്രന്റീസ് ആക്ട് 1961 പ്രകാരം ഒരു വർഷത്തേക്കാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 8 2026 June 15 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
യോഗ്യതയും പ്രായപരിധിയും
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Degree).
- പ്രായപരിധി: 20 മുതൽ 28 വയസ്സ് വരെ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് പിന്നാക്ക വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും നിയമപരമായ ഇളവുകൾ ലഭിക്കുന്നതാണ്. യോഗ്യതയും പ്രായവും 2026 ഏപ്രിൽ 1 അടിസ്ഥാനമാക്കി കണക്കാക്കും.
പ്രധാന നിബന്ധനകൾ
- ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
- ഒന്നോ അതിലധികമോ വർഷത്തെ യോഗ്യതാനന്തര പരിശീലനമോ പ്രവൃത്തിപരിചയമോ (Work Experience) ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
സ്റ്റൈപ്പൻഡ് (Stipend)
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ ജൂലൈയിൽ നടക്കും.
പരീക്ഷാ ഘടന (1 മണിക്കൂർ):
- ജനറൽ/ഫിനാൻഷ്യൽ അവയർനസ് (25 ചോദ്യം, 25 മാർക്ക്)
- ജനറൽ ഇംഗ്ലീഷ് (25 ചോദ്യം, 25 മാർക്ക്)
- ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (25 ചോദ്യം, 25 മാർക്ക്)
- റീസണിംഗ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (25 ചോദ്യം, 25 മാർക്ക്)
ശ്രദ്ധിക്കുക: കേരളത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളത്തിൽ പരീക്ഷ എഴുതാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 10 അല്ലെങ്കിൽ 12-ാം ക്ലാസ് തലത്തിൽ പ്രാദേശിക ഭാഷ (മലയാളം) പഠിച്ചതിന്റെ രേഖകൾ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
അപേക്ഷാ ഫീസ്
- പൊതുവിഭാഗത്തിന് 300 രൂപ ഓൺലൈനായി അടയ്ക്കണം
- പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം: കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി www.sbi.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
Latest Jobs
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies
-
ഭവനം ഫൗണ്ടേഷൻ കേരളയിൽ ജോലി ഒഴിവുകൾ ; Assistant Manager, Clerk തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ ഗാർഡനർ ജോലി ഒഴിവുകൾ; യോഗ്യത : SSLC | ₹52,600 വരെ ശമ്പളം
-
Samagra Shiksha Kerala Recruitment 2026: Apply for Contract Jobs in District Project Offices and BRCs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ

