Teaching - IHRD Polytechnic Jobs
Guest Lecturer

നെയ്യാറ്റിൻകര, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, ജേർണലിസം, മലയാളം, ഹിന്ദി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 27, 28, 29, 30 തീയതികളിൽ കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

27.05.2024- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി (രാവിലെ 11 മണിയ്ക്ക്)

28.05.2024- സുവോളജി (രാവിലെ 10 മണിയ്ക്ക്), ഇംഗ്ലീഷ്, ജേർണലിസം (രാവിലെ 11.30 മണിയ്ക്ക്), കെമിസ്ട്രി (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

29.05.2024- ഹിന്ദി (രാവിലെ 10.30 മണി), മലയാളം (ഉച്ചയ്ക്ക് 2 മണിയ്ക്ക്)

30.05.2024- ബയോകെമിസ്ട്രി (രാവിലെ 11 മണിയ്ക്ക്)

ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വീണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് മെയ് 30 ന് രാവിലെ 10 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം അഭിമുഖ സമയത്ത് ഹാജരാക്കണം

താല്‍ക്കാലിക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികളിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍- 9447488348, 04762623597.

ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം,സോഷ്യൽ സയൻസ് ജോഗ്രഫി, എഡ്യുക്കേഷണൽ ടെക്നോളജി, ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ വിഷയങ്ങൾക്ക് മേയ് 27 നും ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങൾക്ക് 28 നും അഭിമുഖം നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളുമായി അതാത് ദിവസങ്ങളിൽ രാവിലെ 11 ന് കോളജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക്: 9847245617, ഇ-മെയിൽ gctetvm@gmail.com.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.