സഹകരണ ബാങ്ക്/ സംഘങ്ങളിൽ വിവിധ തസ്തികകളിലെ 200 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ (162 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (19), അസിസ്‌റ്റൻ്റ് സെക്രട്ടറി/മാനേജർ/ ചീഫ് അക്കൗണ്ടന്റ് (8), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3), സെക്രട്ടറി (4), സിസ്‌റ്റം സൂപ്പർവൈസർ (2), ടൈപ്പിസ്‌റ്റ് (2) എന്നീ തസ്‌തികകളിലാണ് വിജ്‌ഞാപനം. നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിൻ്റെയും അടിസ്‌ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.
വിജ്‌ഞാപന നമ്പർ: 11/2023 – സെക്രട്ടറി
അപേക്ഷ ഓൺലൈനിൽ
യോഗ്യത: ബിരുദവും എച്ച്‌ഡിസി & ബിഎം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / ഉയർന്ന തസ്‌തികകളിൽ 7 വർഷം ജോലിപരിചയവും അല്ലെങ്കിൽ അഗ്രികൾചർ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിഎസ്‌സി (കോഓപ്പറേഷൻ & ബാങ്കിങ്), സഹകരണ ബാങ്കിൽ അക്കൗണ്ടൻ്റ് / ഉയർന്ന തസ്‌തികകളിൽ 5 വർഷം ജോലിപരിചയം
അല്ലെങ്കിൽ ഫിനാൻസ് മുഖ്യവിഷയമായി എംബിഎ/ എംകോം അല്ലെങ്കിൽ ഐസിഎഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിങ് മേഖലയിൽ 3 വർഷം ജോലിപരിചയം വേണം.
അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ), സഹകരണ ബാങ്കിൽ അക്കൗണ്ടൻ്റ് / ഉയർന്ന തസ്‌തികകളിൽ 7 വർഷം ജോലിപരിചയം.
വിജ്‌ഞാപന നമ്പർ: 12 /2023
അസിസ്റ്റന്റ് സെക്രട്ടറി/ മാനേജർ/ചീഫ് അക്കൗണ്ടന്റ്
അപേക്ഷ ഓൺലൈനിൽ
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിൻ്റെ എച്ച്‌ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ‌് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്‌ഛികമായി ബികോം.
വിജ്‌ഞാപന നമ്പർ: 13/2023 – ജൂനിയർ ക്ലാർക്ക്/കാഷ്യർ
അപേക്ഷ നേരിട്ട്/ തപാലിൽ
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ). അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്‌ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്). . കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്‌ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജിഡിസി). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
വിജ്‌ഞാപന നമ്പർ: 14/2023 – സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അപേക്ഷ ഓൺലൈനിൽ
യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻ ഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ‌് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് /എംസിഎ/ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം.
വിജ്‌ഞാപന നമ്പർ: 15/2023 – സിസ്റ്റം സൂപ്പർവൈസർ
അപേക്ഷ ഓൺലൈനിൽ
യോഗ്യത: 1. ബിരുദം. 2.പിജിഡിസിഎ
വിജ്‌ഞാപന നമ്പർ: 16/2023 – ഡേറ്റ എൻട്രി ഓപ്പറേറ്റർ
അപേക്ഷ ഓൺലൈനിൽ
യോഗ്യത: 1. ബിരുദം. 2. കേരള/കേന്ദ്ര സർക്കാർ അംഗീകൃത സ്‌ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിൽ ഒരു വർഷം ജോലിപരിചയം.
വിജ്‌ഞാപന നമ്പർ: 17/2023 – ടൈപ്പിസ്‌റ്റ്
അപേക്ഷ ഓൺലൈനിൽ
യോഗ്യത: 1. എസ്എസ്എൽസി /തത്തുല്യം. 2.കെജി ടിഇ ഇംഗ്ലിഷ് & മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ).
- വിജ്‌ഞാപന നമ്പർ 13/2023 പ്രകാരം അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേ ക്ഷയോടൊപ്പം കുറഞ്ഞത് 150 രൂപയുടെ (ഫീസ് ഇളവുള്ളവർ കുറഞ്ഞത് 50 രൂപ) ഡിഡി/ചെലാൻ നൽകണം.
- ഓരോ തസ്‌തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു യോഗ്യത നേടിയവരാകണം.
- പ്രായം: 01.01.2023 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
- ജൂനിയർ ക്ലാർക്ക്/ കാഷ്യർ അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ, തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, ജവഹർ സഹകരണ ഭവൻ, ഒൻപതാം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, ജഗതി, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ സമർപ്പിക്കുക.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മതി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു (ക്രോസ് ചെയ്‌ത് CTS പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസ് അടയ്ക്കാം. ഫെഡറൽ ബാങ്ക്, സംസ്‌ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നിവയുടെ ചെലാൻ മുഖേന നേരിട്ടും അടയ്ക്കാം. അപേക്ഷയും അനുബന്ധരേഖകളും നേരിട്ടോ തപാലിലോ 2024 ജനുവരി 31 നു വൈകിട്ട് 5നകം ലഭിക്കണം.
ഓൺലൈൻ റജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി (കാറ്റഗറി നമ്പർ: 11/2023, 12/2023, 14/2023, 15/2023, 16/2023, 17/2023) പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിലൂടെ 2024 ജനുവരി 31 നു മുൻപായി അപേക്ഷാ സമർപ്പിക്കണം. വിശദവിജ്‌ഞാപനവും അപേക്ഷയുടെ മാതൃകയും www.keralacseb.kerala.gov.in റ്റിൽ.
- For One Time Registration Click here.
- For application forms click here .
- For vacancy details click here
Latest Jobs
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies
-
ODEPC Recruitment 2025: Apply for 100 Male Industrial Nurse Vacancies in UAE
-
Walk-in Interview in Kozhikode Employability Centre – Multiple Vacancies | 24 November 2025
-
KVS & NVS Recruitment 2025 – Apply Online for 14,967 Teaching & Non-Teaching Posts | Notification 01/2025
-
Central Tax & Central Excise Department Kochi Recruitment 2025 : Group D Jobs– Apply Now


