പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ താത്ക്കാലിക നിയമനം

1
1836
Medical Jobs in Kerala

പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയില്‍ താത്ക്കാലികനിയമനം നടത്തും. തസ്തികകളും യോഗ്യതയും

ഡോക്ടര്‍ :അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും

സി എസ് എസ് ഡി ടെക്നിഷ്യന്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവുള്ള സി എസ് എസ്. സി ഡിപ്ലോമ.

ഡയാലിസിസ് ടെക്നിഷ്യന്‍: ഡയാലിസിസ് ടെക്‌നിഷ്യന്‍ കോഴ്‌സില്‍ ഡി എം ഇ അംഗീകൃത ബിരുദമോ ഡിപ്ലോമയോ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

അനസ്‌തേഷ്യ ടെക്‌നീഷന്‍ : ശാസ്ത്ര വിഷയങ്ങള്‍ പ്രധാന വിഷയമായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയോ ഡി എം ഇ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയോ പാസായിരിക്കണം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

മൈക്രോബയോളജിസ്റ്റ് : മൈക്രോബയോളജി പ്രധാന വിഷയമായി പഠിച്ച് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്ര ബിരുദം.

പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. പ്രായം, യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം 2024 ജനുവരി 11ന് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0475 2228702.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.