സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ( State Bank of India Officer Recruitment) സർക്കിൾ ബേസ്‌ഡ് ഓഫിസർ ആകാം. 5447 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 12 വരെ അയയ്ക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവ്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്‌ഞാനം വേണം. www.bank.sbi, www.sbi.co.in വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.
ശമ്പളം : 36,000-63,840 രൂപ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം
പ്രായം: 2023 ഒക്ടോബർ 31ന് 21-30. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും (പട്ടികവിഭാഗം-15, ഒബിസി-13) വർഷം ഇളവ്. വിമുക്‌തഭടൻമാർ ക്കും ഇളവുണ്ട്
പ്രാദേശിക ഭാഷാജ്‌ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി എഴുത്തുപരീക്ഷ ജനുവരിയിൽ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 750 രൂപ. പട്ടികവിഭാഗം, അംഗപരി മിതർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. www.bank.sbi, www.sbi.co.in വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേ ക്ഷിക്കാം. അവസാന തീയതി : 2023 ഡിസംബർ 12
Latest Jobs
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ

