കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് (Uco Bank Apprenticeship Recruitment) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. 9 ഒഴിവാണ് കേരളത്തിലുള്ളത് (ജനറല്‍-7, ഒ.ബി.സി.-2). ലക്ഷദ്വീപില്‍ ഒരു (ജനറല്‍) ഒഴിവുമുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം.
യോഗ്യത: അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. ഏത് സംസ്ഥാനത്തെക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും മനസ്സിലാക്കാനും അറിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസിലെയോ പന്ത്രണ്ടാംക്ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ ഈ ഭാഷയിലെ പരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.
പ്രായം: 2024 ജൂലായ് ഒന്നിന് 20-28. അപേക്ഷകര്‍ 02.07.1996-നും 01.07.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ (എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം) ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് (എസ്.സി., എസ്.ടി-40, ഒ.ബി.സി.-38) വരെ അപേക്ഷിക്കാം.
സ്റ്റൈപെന്‍ഡ്: 15,000 രൂപ. എഴുത്തുപരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ: എന്‍.എ.ടി.എസ്. പോര്‍ട്ടലായ https://nats.education.gov.in വഴി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: 2024 ജൂലായ് 16. വിശദവിവരങ്ങള്‍ https://ucobank.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

