തൊഴിൽ വകുപ്പ് ആരംഭിക്കുന്ന തിരുവനന്തപുരം ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിലേക്ക് കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ, സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 18 മുതൽ 50 വയസ് വരെ.
കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ
കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ഇതിനുപുറമേ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, രജിസ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ അഭികാമ്യം.
സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ
സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എഴുത്തും വായനയും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പരിജ്ഞാനവും ശുചീകരണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയവും ആവശ്യമാണ്. സർക്കാരിന്റെ ദിവസവേതന നിരക്കുകൾ പ്രകാരം പരമാവധി 90 ദിവസത്തേക്കാണ് നിയമനം.
താത്പര്യമുളളവർ തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസിൽ 2026 സെപ്റ്റംബർ 22 രാവിലെ 10.30ന് നടക്കുന്ന ഇന്റർവ്യൂവിൽ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. രേഖകളുടെ ഒരു സെറ്റ് ഫോട്ടോ കോപ്പിയും കരുതണം. കൂടുതൽ വിവരങ്ങൾക്ക്:
8547655256 വെബ്സൈറ്റ്: lc.kerala.gov.in.
Latest Jobs
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

