കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ അവസരം. ശമ്പളം 19,900 രൂപ മുതൽ 63,200 രൂപ വരെ |1901 ഒഴിവുകൾ

0
665
Ads

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡിആർഡിഒയുടെ കോർപറേറ്റ് സ്ഥാപനമായ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നിഷ്യൻ–എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. ആകെ ഒഴിവ് 1901. അപേക്ഷ 2022 സെപ്റ്റംബർ 23 വരെ. https://www.drdo.gov.in

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (1075): സയൻസിൽ ഡിഗ്രി/എഐസിടിഇ അംഗീകൃത ഡിപ്ലോമ (ഓട്ടമൊബീൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി), 18–28. അർഹർക്ക് ഇളവ്. 35,400–1,12,400 രൂപ.തിരഞ്ഞെടുപ്പ് സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 

ടെക്നിഷ്യൻ (826): പത്താം ക്ലാസ്, ഐടിഐ യോഗ്യത (ഓട്ടമൊബീൽ, ബുക് ബൈൻഡർ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ, ഡിടിപി ഓപ്പറേറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, റഫ്രിജറേഷൻ/എസി മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ), 18–28, അർഹർക്ക് ഇളവ്. 19,900-63,200 രൂപ. തിരഞ്ഞെടുപ്പ് സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google