ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 55 ഒഴിവ്

ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55 ഒഴിവ്. 2022 ജൂൺ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, പ്രായം, ശമ്പളം: 

ട്രേഡ്സ്മാൻ (ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി, ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, ടർണർ-40 ഒഴിവ്): പത്താം ക്ലാസ്, ഐടിഐ സർട്ടിഫിക്കറ്റ് (എൻടിസി), എൻഎസി/ ഒരു വർഷ പരിചയം; 28; 20,480.

ലോവർ ഡിവിഷൻ ക്ലാർക്ക് (11): 50% മാർക്കോടെ ബിരുദം, മിനിറ്റിൽ 40 വാക്ക്  ടൈപ്റൈറ്റിങ് വേഗം, കംപ്യൂട്ടർ ഒാപ്പറേഷൻസ് സർട്ടിഫിക്കറ്റ്; 28; 20,480.

ലൈറ്റ് വെഹിക്കിൾസ് ഡ്രൈവർ (4): പത്താം ക്ലാസ്, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം; 30; 18,500. www.ecil.co.in

Leave a Reply