ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ 526 ഒഴിവ്: പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

0
2272
Ads

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ (ഐ.ടി.ബി.പി.) സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. 526 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം.

സബ് ഇൻസ്പെക്ടർ: ഒഴിവ്-92 (പുരുഷൻ-78, വനിത-14),
ഹെഡ് കോൺസ്റ്റബിൾ: ഒഴിവ്-383 (പുരുഷൻ-325, വനിത-58),
കോൺസ്റ്റബിൾ: ഒഴിവ്-51 (പുരുഷൻ-44, വനിത-07).

ഗ്രൂപ്പ് സി തസ്തികകളിലാണ് നിയമനം. നിലവില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. എങ്കിലും പിന്നീട് സ്ഥിരപ്പെടുത്താനിടയുണ്ട്. ഐ.ടി.ബി.പി.എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.

തസ്തിക & ഒഴിവ്

സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍), കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) എന്നിങ്ങനെ മൂന്ന് തസ്തികകളാണുള്ളത്.


സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) = ആകെ 92 ഒഴിവുകള്‍, അതില്‍ സ്ത്രീകള്‍ക്ക് 14 ഒഴിവും, പുരുഷന്‍മാര്‍ക്ക് 78 ഒഴിവുമുണ്ട്.
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 383 ഒഴിവുകളാണുള്ളത്. അതില്‍ പുരഷന്‍മാര്‍ക്ക് 325 ഒഴിവും, വനിതകള്‍ക്ക് 58 ഒഴിവുമുണ്ട്.

പ്രായപരിധി

സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 25 വയസ് വരെ.
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 25 വയസ് വരെ.
കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) = 18 മുതല്‍ 23 വയസ് വരെ. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)

ശമ്പളം

സബ് ഇന്‍സ്‌പെക്ടര്‍ = 35,000 രൂപമുതല്‍ 1,12,400 രൂപ വരെ.
ഹെഡ് കോണ്‍സ്റ്റബിള്‍ = 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
കോണ്‍സ്റ്റബിള്‍ = 21,700 രൂപമുതല്‍ 69,100 രൂപവരെ.
തിരഞ്ഞെടുപ്പിനായി ഫിസിക്കല്‍ ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടക്കും. യോഗ്യത, സെലക്ഷന്‍ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Ads

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ഐടിബിപി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 200 രൂപയും, ഹെഡ്‌കോണ്‍സ്റ്റബിള്‍- കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ 100 രൂപയും അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍ക്ക് ഫീസില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 14. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും recruitment.itbpolice.nic.in സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google