നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) NEET UG 2026 റീ-പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. പുന:പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
NEET UG 2026 റീ-പരീക്ഷ 2026 ജൂൺ 21-നാണ് നടക്കുക. പരീക്ഷ ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5.15 വരെ നടക്കും. വിദ്യാർത്ഥികൾക്ക് OMR ഷീറ്റ് സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനായി അധിക സമയം അനുവദിച്ചിട്ടുണ്ടെന്ന് NTA അറിയിച്ചു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- neet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.
- “NEET UG 2026 Re-Examination Admit Card” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ നമ്പറും ജനനത്തീയതിയും അല്ലെങ്കിൽ പാസ്വേഡും നൽകുക.
- ക്യാപ്ച കോഡ് നൽകി Submit അമർത്തുക.
- സ്ക്രീനിൽ ലഭിക്കുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം പേര്, റോൾ നമ്പർ, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം, റിപ്പോർട്ടിംഗ് സമയം എന്നിവ കൃത്യമായി പരിശോധിക്കണം. ഏതെങ്കിലും പിശക് കണ്ടെത്തിയാൽ ഉടൻ NTAയെ സമീപിക്കേണ്ടതാണ്.
NTAയുടെ നിർദ്ദേശപ്രകാരം, മേയ് 3-ന് നടന്ന പരീക്ഷയ്ക്കായി നൽകിയിരുന്ന പഴയ അഡ്മിറ്റ് കാർഡ് ജൂൺ 21-ലെ റീ-പരീക്ഷയ്ക്ക് സാധുവല്ല. പരീക്ഷയ്ക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികളും പുതുതായി പുറത്തിറക്കിയ റീ-പരീക്ഷ അഡ്മിറ്റ് കാർഡ് നിർബന്ധമായും കൈവശം വെക്കണം.
പരീക്ഷാ ദിന നിർദ്ദേശങ്ങൾ
- അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് കോപ്പി നിർബന്ധമായും കൊണ്ടുവരണം.
- സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ കൈവശം വേണം.
- പരീക്ഷാ കേന്ദ്രത്തിൽ സമയത്തിന് മുമ്പ് എത്തിച്ചേരുക.
- NTA നിർദേശിച്ചിരിക്കുന്ന എല്ലാ പരീക്ഷാ ചട്ടങ്ങളും പാലിക്കണം.
ഈ വർഷം ഏകദേശം 22.75 ലക്ഷം വിദ്യാർത്ഥികളാണ് NEET UG പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. റീ-പരീക്ഷയുടെ ഫലങ്ങൾ മെഡിക്കൽ, ഡെന്റൽ പ്രവേശന നടപടികളിൽ നിർണായകമാകും.
ഉദ്യോഗാർത്ഥികൾക്കായി പുതിയ മാറ്റങ്ങൾ
ഇത്തവണ വിദ്യാർത്ഥി സൗഹൃദപരമായ ചില മാറ്റങ്ങൾ എൻടിഎ പരീക്ഷയിൽ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പരീക്ഷാ സമയം 195 മിനിറ്റായി വർദ്ധിപ്പിച്ചു. കൂടാതെ റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയിരുന്ന രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാല് പേജുകൾ ലഭ്യമാക്കുമെന്നും എൻടിഎ അറിയിച്ചു.
Latest Jobs
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1

