കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫിസിക്സ് – സീനിയർ) തസ്തികയിൽ ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഈ ഒഴിവ് ഭിന്നശേഷി വിഭാഗത്തിനായി (കാഴ്ച പരിമിതർ/ ശ്രവണ പരിമിതർ/ ലോക്കോമോട്ടോർ ഡിസബിലിറ്റി/ ഇന്റലെക്ച്വൽ ഡിസബിലിറ്റി) സംവരണം ചെയ്തിട്ടുള്ളതാണ്.
യോഗ്യതകൾ:
- ഫിസിക്സിൽ 50% മാർക്കിന് കുറയാത്ത ബിരുദാനന്തര ബിരുദം (എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും 5% മാർക്ക് ഇളവ് ലഭിക്കും).
- ബി.എഡ്.
- SET/NET/എം.എഡ്/എം.ഫിൽ/ പിഎച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- പ്രായപരിധി: 01.01.2024നു 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
അപേക്ഷ സമർപ്പിക്കൽ:
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2025 ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണ്.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കേണ്ടതായിരിക്കും. ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ സുരക്ഷയും കരിയർ വളർച്ചയും ഉറപ്പാക്കുന്ന ഒരു അവസരമാണിത്. അർഹരായ ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Latest Jobs
-
മിൽമയിൽ സെയിൽസ് ഓഫീസർ നിയമനം: സി.എം.ഡി. മുഖേന ഇപ്പോൾ അപേക്ഷിക്കാം
-
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള: ജൂൺ 10-ന് ഇന്റർവ്യൂ നടക്കും
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്ക്കര് നിയമനം
-
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
-
കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം!
-
അട്ടപ്പാടി പുനർജനി കേന്ദ്രത്തിൽ കരാർ നിയമനം ജൂൺ 12-ന് വോക്ക്-ഇൻ ഇന്റർവ്യൂ
-
ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നിയമനം:ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
എന്താണ് Claude AI ? ChatGPT-യുടെ പ്രധാന എതിരാളിയെക്കുറിച്ച് അറിയാം
-
EdCIL Recruitment 2026: Apply Online for 875 Multidisciplinary Staff Vacancies
-
16 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
-
ബി.എസ്.എൻ.എൽ റിക്രൂട്ട്മെന്റ്: 100 ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കേരള CSEB വിജ്ഞാപനം 2026: സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക് ഉൾപ്പെടെ 137 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!
-
RRB Technician Grade 3 Result 2026 published on 29 May 2026
-
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം (2026-27): ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

