വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), പഞ്ചകർമ്മ അറ്റൻഡർ (ഫീമെയിൽ), സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം 2026 ജൂലൈ 22ന് ജില്ലാ പഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദമാണ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ യോഗ്യത. ആയുർവേദ തെറാപ്പിസ്റ്റിന് കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. പഞ്ചകർമ്മ അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും പഞ്ചകർമ്മ കോഴ്സുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്സും പരിഗണിക്കും. സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ജയിച്ചിരിക്കണം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അറ്റൻഡർ തസ്തികകളിലേക്ക് 12 മണിക്കും സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് അഭിമുഖം നടത്തുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഉദ്യോഗാർത്ഥികൾ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി 45 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 0470-2605363.
Latest Jobs
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ

