ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു

0
1251
Ads

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലികാ സദനത്തിലേക്ക് കുക്ക്, കെയർടേക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കുക്ക് തസ്തികയിലേക്ക് ഒരൊഴിവുണ്ട്; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ദിവസവേതനം 675 രൂപയാണ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കെയർടേക്കർ തസ്തികയിൽ ഒരൊഴിവുണ്ട്, ദിവസവേതനം 710 രൂപയായിരിക്കും.

Ads

ചേർത്തല നിവാസികളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷകർ രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. 2026 ഫെബ്രുവരി 13-ന് 45 വയസ്സ് കവിയാൻ പാടില്ല. പ്രവൃത്തിപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, ഫോട്ടോ എന്നിവയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ഫെബ്രുവരി 13-നകം അപേക്ഷ സമർപ്പിക്കണം. 
അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം, മായിത്തറ പി.ഒ., ആലപ്പുഴ. ഫോൺ: 0478 2821286.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google
Ads