ബ്രിഡ്ജ് സ്‌കൂളിൽ വാര്‍ഡന്‍, റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കുക്ക് തസ്തികകളില്‍ ഒഴിവ്

0
1808
Ads

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ വാര്‍ഡന്‍, റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കുക്ക് തസ്തികകളില്‍ ഒഴിവ്.

വാര്‍ഡന്‍ (പുരുഷന്‍ ഒന്ന്, എസ്.ടി മാത്രം), റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (പുരുഷന്‍-ഒന്ന്) തസ്തികകളിലേക്ക് ഡിഗ്രിയാണ് യോഗ്യത. കുക്ക് (സ്ത്രീ 2, എസ്.ടി മാത്രം) തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകിട്ട് ആറു മുതല്‍ 10 വരെയും അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ ജോലി ചെയ്യാന്‍സന്നദ്ധരായിരിക്കണം.

കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബ്രിഡ്ജ് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യണം. താമസ സൗകര്യവും ഭക്ഷണവും നല്‍കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ നാല് വരെ അട്ടപ്പാടിയിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഓഫീസില്‍ നല്‍കാം. നവംബര്‍ ഏഴിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കുമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പഠനം പാതിവഴിയില്‍ നിലച്ച കുട്ടികളെ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിഡ്ജ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04924-254335

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs