KSRTC SWIFT റിക്രൂട്ട്‌മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
76
ksrtc swift jobs 2026
Ads

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (KSRTC SWIFT) (കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥതയിലുള്ള ദീർഘദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്‌തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു (വിജ്ഞാപന നമ്പർ: KS-GL01/17/2026-GL-K-SWIFT, തീയതി: 07.10.2026). ആകെ 1,040 ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി 2026 ഒക്ടോബർ 22 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷിക്കാം.

Ads

ഒഴിവുകളുടെ വിവരങ്ങൾ

  • ഡ്രൈവർ: 385 എണ്ണം
  • കണ്ടക്ടർ: 345 എണ്ണം
  • ഡ്രൈവർ-കം-കണ്ടക്ടർ: 310 എണ്ണം
  • ആകെ ഒഴിവുകൾ: 1,040

തസ്തികകളും യോഗ്യതകളും

1. ഡ്രൈവർ

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 9-ാം ക്ലാസ് പാസ്സായിരിക്കണം.
  • ഡ്രൈവിംഗ് ലൈസൻസ്:
    • സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് ഉണ്ടായിരിക്കണം.
    • മോട്ടോർ വാഹന ലൈസൻസ് നേടി 7 വർഷം പൂർത്തിയാക്കിയിരിക്കണം. അതിൽ ഹെവി ലൈസൻസ് നേടി 3 വർഷമോ അതിലധികമോ പരിചയം ഉണ്ടായിരിക്കണം. (സൈനികസേവനത്തിൽ നിന്നും വിരമിച്ചിട്ടുള്ളവർക്ക് ഈ 3 വർഷ നിബന്ധന ബാധകമല്ല).
    • ലൈസൻസിൽ ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചേഴ്‌സ് എൻഡോഴ്‌സ്മെന്റ് ഉണ്ടായിരിക്കണം.
  • പ്രായപരിധി: 21 മുതൽ 55 വയസ്സ് വരെ.
  • ശാരീരിക/കാഴ്ച യോഗ്യതകൾ:
    • ഉയരം: 158 cm
    • നെഞ്ചളവ് (സാധാരണ നിലയിൽ): 76 cm
    • വിദൂര കാഴ്ച: 6/6 Snellen (രണ്ടു കണ്ണുകൾക്കും)
    • ഹ്രസ്വദൂര കാഴ്ച: 0.5 Snellen (രണ്ടു കണ്ണുകൾക്കും)
    • വർണ്ണാന്ധതയോ മറ്റ് കണ്ണ് രോഗങ്ങളോ ഉണ്ടാകാൻ പാടില്ല. സർക്കാർ സർവീസിലുള്ള നേത്രരോഗ വിദഗ്ദ്ധന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

2. കണ്ടക്ടർ

  • വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ് (SSLC) പാസ്സായിരിക്കണം.
  • ലൈസൻസ്: MV Act 1988 പ്രകാരമുള്ള സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. (തെരഞ്ഞെടുക്കപ്പെടുന്ന വേളയിൽ ലൈസൻസ് ഇല്ലാത്തവർ നിയമനം ലഭിച്ച് 1 മാസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും).
  • പ്രായപരിധി: 21 മുതൽ 55 വയസ്സ് വരെ.
  • ശാരീരിക യോഗ്യത: ഉയരം – 158 cm, നെഞ്ചളവ് – 76 cm.
  • മറ്റ് യോഗ്യതകൾ: മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും അറിവുണ്ടായിരിക്കണം.

3. ഡ്രൈവർ-കം-കണ്ടക്ടർ

  • വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ് (SSLC) പാസ്സായിരിക്കണം.
  • ലൈസൻസും പരിചയവും:
    • സാധുവായ ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. നിയമനം ലഭിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് എടുക്കണം.
    • 30-ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ ഡ്രൈവിംഗ് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
    • മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീതോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഹാജരാക്കണം.
  • പ്രായപരിധി: 21 മുതൽ 55 വയസ്സ് വരെ.
  • ശാരീരിക/കാഴ്ച യോഗ്യതകൾ: ഡ്രൈവർ തസ്തികയ്ക്ക് തുല്യമായ ശാരീരിക-കാഴ്ച നിലവാരം ഉണ്ടായിരിക്കണം.

മുൻഗണന: കെ.എസ്.ആർ.ടി.സിയിൽ 5 വർഷമോ അതിലധികമോ ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

  1. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും ചുരുക്കപ്പട്ടിക (Shortlist) തയ്യാറാക്കലും.
  2. തസ്തിക തിരിച്ചുള്ള പരീക്ഷകൾ:
    • ഡ്രൈവർ: ഡ്രൈവിംഗ് സ്‌കിൽ ടെസ്റ്റ് + ഇന്റർവ്യൂ.
    • കണ്ടക്ടർ: എഴുത്ത് പരീക്ഷ + ഇന്റർവ്യൂ.
    • ഡ്രൈവർ-കം-കണ്ടക്ടർ: എഴുത്ത് പരീക്ഷ + ഡ്രൈവിംഗ് സ്‌കിൽ ടെസ്റ്റ് + ഇന്റർവ്യൂ.
  3. പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി 1 വർഷമായിരിക്കും.

വേതനവും മറ്റ് ആനുകൂല്യങ്ങളും

  • ദിവസവേതനം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ.
  • അധിക സമയ അലവൻസ്: 8 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 130/- രൂപ നിരക്കിൽ ലഭിക്കും.
  • മറ്റ് ആനുകൂല്യങ്ങൾ: കളക്ഷൻ ബാറ്റ, കിലോമീറ്റർ അലവൻസ്, നൈറ്റ് അലവൻസ്, ഇൻസെന്റീവ്, EPF/ESI ആനുകൂല്യങ്ങൾ എന്നിവ ബാധകമായിരിക്കും.

പ്രധാന നിബന്ധനകൾ

  1. സെക്യൂരിറ്റി ഡിപ്പോസിറ്റ്: തെരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, KSRTC-SWIFT ന്റെ പേരിൽ 30,000/- രൂപയുടെ പലിശരഹിത ഡിമാന്റ് ഡ്രാഫ്റ്റ് (DD) സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം.
  2. സേവന കാലാവധി: ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർ കുറഞ്ഞത് 2 വർഷം (ഒരു വർഷം കുറഞ്ഞത് 240 ഡ്യൂട്ടി) സ്വിഫ്റ്റിൽ സേവനമനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കില്ല.
  3. പോലീസ് ക്ലിയറൻസ്: തെരഞ്ഞെടുക്കപ്പെടുന്നവർ 10 ദിവസത്തിനകം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കണം.

അപേക്ഷിക്കേണ്ട വിധം

  1. www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. KSRTC SWIFT വിജ്ഞാപന ലിങ്ക് തിരഞ്ഞെടുക്കുക.
  3. ഓൺലൈൻ അപേക്ഷ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക.
  4. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
  5. അപേക്ഷാ ഫീസായ 100/- രൂപ ഓൺലൈനായി അടയ്ക്കുക.
  6. 2026 ഒക്ടോബർ 22 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സബ്‌മിറ്റ് ചെയ്യുക.
Official WebsiteClick Here
Official NotificationClick Here
Online ApplicationClick Here
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google
Ads