Pathanamthitta jobs
സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. യോഗ്യത: കെക്‌സ്‌കോണ്‍, എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റി/ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും അംഗത്വം തെളിയിക്കുന്ന രേഖ. പ്രായപരിധി 50. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. ഫോണ്‍: 0468 2222364.
എയര്‍ കണ്ടീഷന്‍ മെക്കാനിക്ക് നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികമായി എയര്‍ കണ്ടീഷണര്‍ മെക്കാനിക്കിനെ നിയമിക്കുന്നു. യോഗ്യത: എന്‍.സി.വി.ടി/ഐ.ടി.ഐ/ഐ.ടി.സി/ബന്ധപ്പെട്ട വിഷയത്തില്‍ കെ.ജി.സി.ഇ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 15 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ചേബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222364.
ആയുഷ് മിഷനില്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2026 ഒക്ടോബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. അപേക്ഷ ഫോം www.nam.kerala.gov.in-careers . ല്‍ ലഭിക്കും. അപേക്ഷ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചിനകം എത്തിക്കണം. ഫോണ്‍: 0468 2995008.
പുരുഷ ആയുര്‍വേദ തെറാപിസ്റ്റ് : കേരള സര്‍ക്കാര്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ഡി.എ.എം.ഇ /സി.സി.ആര്‍.എ.എസ് ചെറുതുരുത്തി നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്‌സ്. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 10.30 ന്. ശമ്പളം 14,700 രൂപ.
ജി.എന്‍.എം നഴ്‌സ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ്/അംഗീകൃത നഴ്സിംഗ് സ്‌കൂളില്‍ നിന്നുള്ള ജി.എന്‍.എം നഴ്‌സിംഗ്, കേരള നഴ്സിംഗ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ 16 രാവിലെ 10.30 ന്. ശമ്പളം 17,850 രൂപ.
എം.പി.ഡബ്ല്യു (ജനനി പ്രൊജക്ട്): ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ്. എഴുത്തു പരീക്ഷ ഒക്ടോബര്‍ 17 രാവിലെ 10.30 ന്. ശമ്പളം 13,500 രൂപ. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണല്‍ ആയുഷ് മിഷന്‍, രണ്ടാം നില, ഒരികൊമ്പില്‍ ബില്‍ഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട എന്ന വിലാസത്തില്‍ അഭിമുഖം/പരീക്ഷയ്ക്ക് ഹാജരാകണം.
Jobs in kozhikkode
ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികമായി ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ നിയമിക്കുന്നു. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 12 ന് രാവിലെ പത്തരയ്ക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 0495 2223243, 8547005025
സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും.
സ്‌പീച്ച് തെറാപ്പിസ്റ്റ് യോഗ്യത- ബി. പി. ടി. അല്ലെങ്കിൽ എം. പി. ടി. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത -ബി. എ. എസ്. എൽ. പി. /എം. എ. എസ്. എൽ. ടി (ആർ. സി. ഐ. രജിസ്ട്രേഷൻ) പ്രായപരിധി 18നും 40 നും മദ്ധ്യേ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 4 3 1 8 8 0
പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ പാസായിരിക്കണം. പ്രായപരിധി – 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 33 വയസ്സ് കഴിയാത്തവരും. അപേക്ഷകർ ഒക്ടോബർ 26-ന് രാവിലെ 11 ന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0495-2260224
Jobs in malappuram
ലാബ് ടെക്നീഷ്യന്‍ നിയമനം
മാറഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16-ന് രാവിലെ 11 ന് മാറഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി പാസ്സായവര്‍ക്കും കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2670420.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ.ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ നടക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നിലുള്ള ബി.ടെക് അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ് എന്നിവയിലുള്ള പ്രവൃത്തിപരിചയം പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04931 220351.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ ഒഴിവ്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നഴ്സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 16-ന് വൈകീട്ട് അഞ്ചിനകം ആശുപത്രി കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04931 220351.
പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ അറ്റന്‍ഡര്‍ നിയമനം
പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 19-ന് രാവിലെ 11 ന് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0483 2790059, 9496047815.
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് രാവിലെ 10.30-ന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം കോഴ്സ് പൂര്‍ത്തിയാക്കിയ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2851700.
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ആറ് മാസ കാലയളവില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 13-ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. നൈറ്റ് ഡ്യൂട്ടി പി.ജി. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, വാര്‍ഡ് ബോയ്/ഓഫീസ് ബോയ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണുള്ളത്. നൈറ്റ് ഡ്യൂട്ടി പി.ജി. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഹോമിയോപ്പതിയില്‍ ബിരുദാനന്തര ബിരുദമുള്ള 30 വയസ്സിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. വാര്‍ഡ് ബോയ്/ ഓഫീസ് ബോയ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി യോഗ്യതയും 30 വയസ്സിന് താഴെയുമായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 13-ന് രാവിലെ 9.30-ന് വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04931 249600.
Jobs in thrissur
തെങ്ങ് കയറ്റ തൊഴിലാളികളുടെ നിയമനം: കൂടിക്കാഴ്ച ഒക്ടോബർ 29 മുതൽ*
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നാളികേര വികസന പദ്ധതി 2026-27-ന്റെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോൾ വിത്ത് വികസന യൂണിറ്റുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തെങ്ങ് കയറ്റ തൊഴിലാളികളെ (പരാഗണ തൊഴിലാളികൾ) നിയമിക്കുന്നു. തെങ്ങിൽ പരാഗണ ജോലികൾ ചെയ്യുന്നതിനും വിത്തുതേങ്ങകൾ വിളവെടുക്കുന്നതിനുമായി പരിചയസമ്പന്നരായ തൊഴിലാളികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 18-നും 59-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മുൻപ് ജോലിയിൽ നിന്നും നീക്കം ചെയ്തവരുടെയും ശിക്ഷാനടപടികൾക്ക് വിധേയരായവരുടെയും അപേക്ഷകൾ പരിഗണിക്കുന്നതല്ല. താല്പര്യമുള്ളവർ ജനനത്തീയതി തെളിയിക്കുന്ന രേഖ, ശാരീരികക്ഷമത തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 23-ന് വൈകീട്ട് അഞ്ചിനകം അതത് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കണം. ചാവക്കാട് വിത്ത് വികസന യൂണിറ്റിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 29-നും, നാട്ടിക കൃഷിഭവനിൽ 30-നും, അയ്യന്തോൾ കൃഷിഭവനിൽ 31-നും രാവിലെ 10.30-ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിത്ത് വികസന യൂണിറ്റുകളുമായോ 8943101841 എന്ന ഫോൺ നമ്പറിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
Latest Jobs
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ

