KSRTC SWIFT-ൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഹെവി പാസഞ്ചർ വാഹനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് രീതി എന്നിവ ശ്രദ്ധാപൂർവ്വം വായിക്കുക.
പ്രധാന വിവരങ്ങൾ
- സ്ഥാപനം: KSRTC SWIFT
- തസ്തിക: Driver cum Conductor
- നിയമനം: കരാർ അടിസ്ഥാനത്തിൽ
- ഒഴിവുകൾ : 700
- അപേക്ഷാ രീതി: ഓൺലൈൻ
- അപേക്ഷയുടെ അവസാന തീയതി: 03 ഓഗസ്റ്റ് 2026, വൈകിട്ട് 5 മണി
- അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cmd.kerala.gov.in
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്.
- അംഗീകൃത ബോർഡിൽ നിന്ന് SSLC (10-ാം ക്ലാസ്) പാസായിരിക്കണം.
- MV Act 1988 പ്രകാരമുള്ള Heavy Driving Licence ഉണ്ടായിരിക്കണം.
- തിരഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത സമയത്തിനുള്ളിൽ Conductor Licence നേടണം.
- 30 സീറ്റിൽ കൂടുതലുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
- കുറഞ്ഞ പ്രായം: 25 വയസ്
- പരമാവധി പ്രായം: 55 വയസ്
ആവശ്യമായ മറ്റ് യോഗ്യതകൾ
- മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയണം.
- വാഹനത്തിന്റെ ചെറിയ തകരാറുകൾ തിരിച്ചറിയാനും പരിഹരിക്കാനും അറിവ് ഉണ്ടായിരിക്കണം.
- ആരോഗ്യപരമായി ജോലിക്ക് അനുയോജ്യരായിരിക്കണം.
- സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ശമ്പളം
- 8 മണിക്കൂർ ഡ്യൂട്ടിക്ക് പ്രതിദിനം ₹715
- അധിക സമയ ജോലിക്ക് മണിക്കൂറിന് ₹130
- നിലവിലെ ചട്ടപ്രകാരം മറ്റ് ഇൻസെന്റീവുകളും അലവൻസുകളും ലഭിക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റ്
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ₹30,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതാണ്. നിബന്ധനകൾ പാലിച്ചാൽ സേവനകാലാവധി കഴിഞ്ഞ് ഇത് തിരികെ ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
അപേക്ഷകരെ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കും.
- എഴുത്തുപരീക്ഷ (ആവശ്യമെങ്കിൽ)
- ഡ്രൈവിംഗ് ടെസ്റ്റ്
- ഇന്റർവ്യൂ
മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പ്രായരേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 03 ഓഗസ്റ്റ് 2026 വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.
പ്രധാന തീയതി
- അറിയിപ്പ് തീയതി: 15 ജൂലൈ 2026
- അപേക്ഷയുടെ അവസാന തീയതി: 03 ഓഗസ്റ്റ് 2026 (വൈകിട്ട് 5:00 മണി)
Latest Jobs
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies
-
ഭവനം ഫൗണ്ടേഷൻ കേരളയിൽ ജോലി ഒഴിവുകൾ ; Assistant Manager, Clerk തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ ഗാർഡനർ ജോലി ഒഴിവുകൾ; യോഗ്യത : SSLC | ₹52,600 വരെ ശമ്പളം
-
Samagra Shiksha Kerala Recruitment 2026: Apply for Contract Jobs in District Project Offices and BRCs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
-
ഇന്ത്യ പോസ്റ്റ് GDS Recruitment 2026: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഗ്രാമീൺ ഡാക് സേവക് നിയമനം; അപേക്ഷ ഓഗസ്റ്റ് 31 മുതൽ
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം

