സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ – 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in. ഇ-മെയിൽ: matsyaboard@gmail.com. ഫോൺ : 0487 – 2383088.
നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ പാർട്ട് ടൈം കൺസൾട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇൻ ഇൻറർവ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career .
ഫിനാൻസ് മാനേജർ ഒഴിവ്
സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006.
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
ടെക്നിക്കൽ എക്സ്പർട്ട് നിയമനം
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ / ഹോർട്ടികൾച്ചർ / ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ് / അനിമൽ ഹസ്ബൻഡ്രി എൻജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ ഉയർന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വർഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 8606204203.
പ്രോജക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു വർഷത്തെ കാലയളവിൽ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ), നിയമിക്കുന്നതിന് ജൂലൈ 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകൾ
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗ യുവതി ,യുവാക്കൾക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്. എസ്.എസ്.എല്‍ സി പാസ്സായ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 100000/- (ഒരു ലക്ഷം രൂപ)രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ ). പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000/-രൂപ(പതിനായിരം രൂപ ) ഓണറേറിയം നല്‍കുന്നതാണ്. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുളളൂ. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ 20
ആയുഷ് കേന്ദ്രത്തിൽ ഒഴിവുകൾ
കോട്ടയം: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ കോട്ടയം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഡെമോൺസ്ട്രേറ്റർ, യോഗ ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യൻ, മൾട്ടിപർപ്പസ് വർക്കർ കം ക്ലീനർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2991918.
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 04822-225347.
Latest Jobs
-
KVS & NVS Recruitment 2025 – Apply Online for 14,967 Teaching & Non-Teaching Posts | Notification 01/2025
-
Central Tax & Central Excise Department Kochi Recruitment 2025 : Group D Jobs– Apply Now
-
Cochin Shipyard Recruitment 2025 – Apply Online for Operator Posts (27 Vacancies) | CSL Contract Jobs
-
Walk-in Interview for Electrical Engineer Trainee to UAE – Apply Now (ODEPC Recruitment 2025)
-
Job Drive at Employability Centre Kollam – November 15, 2025 | Apply for Multiple Positions
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025



എറണാകുളം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.
Comments are closed.