ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ ഇന്റർവ്യൂ നടത്തും
ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ ടർണർ, വയർമാൻ, ഫിറ്റർ ട്രേഡുകളിലും അരിതമെറ്റിക് കം ഡ്രായിംഗ്-യിലും ജുനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ സ്ഥിരം ജീവനക്കാർ ഇല്ല. ടീ ഒഴിവുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (വയർമാൻ-03 (ഈഴവ/ബില്ല/തീയ, ജനറൽ, മുസ്ലിം), അരിതമെറ്റിക് കം ഡ്രായിംഗ് 01 (ജനറൽ) ടർണർ 01 (ഈഴവ/ബില്ല/തീയ), ഫിറ്റർ-02 (ജനറൽ,ഹിന്ദു നാടാർ)) താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 11 ന് രാവിലെ 10.30 ന് ധനുവച്ചപുരം ഐ.ടി.ഐ – യിൽ വച്ച് ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഈഴവ/ബില്ല/തീയ, മുസ്ലിം, ഹിന്ദു നാടാർ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവ്യത്തി പരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അഭിമുഖം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026 – 27 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 15 രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 15 രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
ആർസിസിയിൽ ഫാർമസിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
വാക്ക് ഇൻ ഇന്റർവ്യൂ
ഭൂവിനിയോഗ വകുപ്പിന്റെ ബേസ്‌ലൈൻ സർവേ ഓഫ് ഏരിയ അണ്ടർ കാഷ്യു പദ്ധതിയുടെ ഭാഗമായി കണ്ണൂർ, തൃശൂർ, കൊല്ലം ജില്ലകളിൽ ഫീൽഡ് സർവേ നടത്തുന്നതിനായി കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) (3), പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്) (3), കൃഷി അസിസ്റ്റന്റ് (18) തസ്തികകളിലാണ് നിയമനം. പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മെയ് 18നും പ്രോജക്ട് സയന്റിസ്റ്റ് (ജിയോളജി) തസ്തികയിൽ 19 നും രാവിലെ 9.30 ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ വകുപ്പ് കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302231, 0471 2307830.
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയിലെ ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് രണ്ട് തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 18 രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് shsrc.kerala.gov.in
പാചക സഹായികളെ നിയമിക്കുന്നു
പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാചക സഹായികളെ താല്‍ക്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പിഓ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി മേയ് 22 വൈകിട്ട് നാല് മണി. പാചകവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകള്‍ പാസായിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497727049.
അതിഥി അദ്ധ്യാപക നിയമനം
ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ്, കൊമേഴ്സ്, അറബിക്, സുവോളജി, ബോട്ടണി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യു.ജി.സി നിഷ്ര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അറബിക് വിഭാഗത്തിന് മെയ് 18, സുവോളജി – മെയ് 19, ബോട്ടണി, ഫിസിക്സ് വിഭാഗങ്ങള്‍ക്ക് മെയ് 20, കൊമേഴ്‌സ് – മെയ് 25 തീയതികളില്‍ രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെയാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 9188900168.
സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്
കാഞ്ഞിരംകുളം ഗവ.കെ.എന്‍.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പിടിഎയില്‍ നിന്നും ഒരു സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50നും 65നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ നേരിട്ടോ knmcollege@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ മെയ് 18ന് വൈകീട്ട് 4ന് മുമ്പ് അപേക്ഷിക്കുക. അഭിമുഖം മെയ് 22ന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കും
റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നു. ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം, കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാനുള്ള താത്പര്യവും അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ചായിരിക്കും ഹോണറേറിയം നല്‍കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മെയ് 30ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്സ്. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471-2345121, 9061423749
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഒഴിവ്
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയര്‍മാന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒസി എന്നീ വിഭാഗങ്ങളില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (ഒഴിവ് – 01)
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എന്‍.റ്റി.സി. യും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എ.സി. യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് &ഇന്‍സ്ട്രമെന്റേഷന്‍ / വി എൽ എസ് ഐ ഡിസൈൻ ആൻ്റ് എംബഡഡ് സിസ്റ്റംസ് ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.
വയർമാന്‍ (ഒഴിവ് – 01) വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ NTC/ ITI/ ITC യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ NAC, ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ &ഇലക്ട്രോണിക്‌സിൽ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ &ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 12 ചൊവ്വാഴ്ച രാവിലെ 11മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ സർട്ടിഫിക്കറ്റുകളും കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന മേല്‍ത്തട്ടില്‍പ്പെടുന്നില്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868 272216
അധ്യാപക നിയമനം
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 12ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ -8547005060
മൃഗസംരക്ഷണ വകുപ്പില്‍ നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് മെയ് 12ന് രാവിലെ 11.30നും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് മെയ് 13ന് രാവിലെ 10.30 നുമാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം കല്‍പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 04936 202292
വാക്‌സിനേറ്റര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വിവിധ നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയില്‍ താത്കാലിക വാക്‌സിനേറ്റര്‍മാരെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ (മൃഗ സംരക്ഷണം) യോഗ്യതയുള്ളവര്‍ക്കും വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ മെയ് 15ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി കല്‍പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ജന്തുരോഗ നിയന്ത്രണ പദ്ധതി കാര്യാലയത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 206845, 9747587754
ഫെസിലിറ്റേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 28 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ഡിഗ്രി യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ സ്ഥാപനത്തിന് മൂന്ന് കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരാവണം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ മെയ് 18 വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോമുകള്‍ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നിന്നും പുല്‍പ്പള്ളി, പൂതാടി, ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി എന്നീ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 221074
അധ്യാപക നിയമനം
തൃശ്ശിലേരി ഗവ. റൂസ മോഡല്‍ കോളേജിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, സൈക്കോളജി, ജോഗ്രഫി തസ്തികകളിലാണ് നിയമനം. മലയാളത്തിന് മെയ് 22നും ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്ക് മെയ് 25നും കോളേജ് ഓഫീസില്‍ രാവിലെ 10ന് അഭിമുഖം നടക്കും. കൊമേഴ്‌സ് വിഷയത്തിനുള്ള അഭിമുഖം മെയ് 26നും സൈക്കോളജി, ജിയോഗ്രഫി വിഷയങ്ങളിലേക്കുള്ള അഭിമുഖം മെയ് 28നും രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9496704769.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എല്‍.ടി ബിരുദം, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം മെയ് 15ന് രാവിലെ 10ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
അധ്യാപക നിയമനം
ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദുമയില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനത്തിന് കൂടിക്കാഴ്ച്ച നടക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും, നെറ്റ്, പി.എച്ച്.ഡി യോഗ്യത നേടിയിട്ടില്ലാത്ത ബന്ധപ്പെട്ട വിഷയത്തലല്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.
കൂടിക്കാഴ്ച്ച തീയതി- പൊളിറ്റിക്കല്‍ സയന്‍സ് – 14 ന് രാവിലെ പത്തിന്. ഇംഗ്ലീഷ് 14 ന് ഉച്ചക്ക് 12. സ്റ്റാറ്റിസ്റ്റിക്സ് 15 രാവിലെ പത്ത്. കൊമേഴ്സ് 16 രാവിലെ പത്ത്. ആന്ത്രോപോളജി – 18 ന് രാവിലെ പത്ത്.
എക്കണോമിക്സ് – 18 ന് ഉച്ചക്ക് ഒന്ന്. ഹിസ്റ്ററി 19 ന് രാവിലെ പത്ത്. മലയാളം 20 ന് രാവിലെ പത്ത്. ഹിന്ദി 21 രാവിലെ പത്ത്. ഫോണ്‍ – 0467 2232478.
അധ്യാപക നിയമനം
ഇരിയണ്ണി ഗവ. വി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29ന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും. എച്ച്.എസ്.എസ്.ടി- ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, സുവോളജി, ഇക്കണോമിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഒഴിവ്. ഫോണ്‍ – 9446128661.
കാഷ്വല്‍ തൊഴിലാളി നിയമനം
കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് കാസര്‍കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കായിക ക്ഷമത പരീക്ഷയും കൂടിക്കാഴ്ച്ചയും ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലായി കാസര്‍കോട് കറന്തക്കാടുള്ള സ്റ്റേറ്റ് സീഡ് ഫാം ഓഫീസില്‍ നടത്തും. ഫോണ്‍ – 04994 230510.
പോക്സോ സപ്പോര്‍ട്ട് പേഴ്സണ്‍ നിയമനം; മെയ് 15 വരെ അപേക്ഷിക്കാം
പോക്സോനിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരി
കവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും കേസുമായി ബന്ധപ്പെട്ടു നിയമപരമായ പ്രക്രിയയില്‍ ഇവരെ സഹായിക്കുവാനും കേസില്‍ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി പോക്സോ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ സേവനം നല്‍കുന്നതിന് പാനല്‍ രൂപീകരിക്കുന്നു. സപ്പോര്‍ട്ട്പേഴ്സണ്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത – സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, മനശാസ്ത്രം, ശിശുവികസനം എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ള വ്യക്തി അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസവും വികസനവും അല്ലെങ്കില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഗ്രാജുവേറ്റ്. ശിശു അവകാശങ്ങള്‍ അല്ലെങ്കില്‍ ശിശു സംരക്ഷണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘടനകള്‍. കുട്ടികളുടെ സംരക്ഷണ ഉത്തവാദിത്വമുള്ള ചില്‍ഡ്രന്‍സ് ഹോം, ഷെല്‍ട്ടര്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അവസാന തീയതി മെയ് 15 വൈകുന്നേരം അഞ്ച്. വെബ്സൈറ്റ് – https://wcd.kerala.gov.in. ഫോണ്‍- 04994 256990.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡുമാണ് യോഗ്യതയുളള ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. അധിക യോഗ്യത അഭികാമ്യം. അപേക്ഷകര്‍ തമിഴ് ഭാഷ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരുമായിരിക്കണം. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താല്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഫോണ്‍: 8547630128
ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് യോഗ്യതയുള്ള ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ തമിഴ് ഭാഷ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഫോണ്‍: 8547630128.
സ്റ്റാഫ് നേഴ്സ് നിയമനം
Palakkad ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വിഭാഗത്തിലേക്ക് ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കാത്ത് ലാബ് അല്ലെങ്കില്‍ കാര്‍ഡിയാക് ഐ.സി.യു വിഭാഗങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 16ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. പ്രായപരിധി: 18-40. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും.ഫോണ്‍: 0491-2533327, 2534524
പ്രീമെട്രിക് ഹോസ്റ്റല്‍ ട്യൂട്ടര്‍/ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
കൊല്ലങ്കോട് / പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ മൂന്ന് വീതം ട്യൂട്ടര്‍, രണ്ട് മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ആണ്‍) ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മെയ് 25ന് വൈകീട്ട് അഞ്ചിന് മുന്‍പായി കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630129
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
Malappuram മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗ ചികിത്സാ സേവന പദ്ധതിയുടെ ഭാഗമായ നൈറ്റ്വെറ്റ്/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പദ്ധതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റുമാരെ 89 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി പാസായ എല്‍.എം.വി ലൈസന്‍സുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ -04832734917.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് മെയ് 11-ന് രാവിലെ 10.30-ന് കൂടികാഴ്ച നടത്തും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം . ഫോണ്‍ 0483 2734866.
Latest Jobs
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026
-
സൗജന്യ തൊഴില്‍ പരിശീലനം
-
Kerala Veterinary and Animal Sciences University Recruitment 2026 – Apply for Instructor, Supervisor & Technician Posts
-
ALIMCO Recruitment 2026: Apply Online for 162 Contract Vacancies | Salary Up to ₹1.8 Lakh
-
ലൈഫ് ഗാർഡ് നിയമനം
-
BPCL Recruitment 2026: Apply Online for 250+ Entry Level Vacancies
-
RBI Grade B Recruitment 2026 – Apply Online for 60 Officer Posts
-
Kerala PSC Assistant Manager Recruitment 2026 – Apply Online
-
എസ്എസ്എസി മുഖേന സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ ജോലി നേടാം – 815+ ഒഴിവ് | ശമ്പളം : ₹35,400 മുതൽ ₹1,42,400 വരെ
-
അധ്യാപക ഒഴിവുകൾ
-
Kerala PSC Junior Assistant Recruitment 2026 – Qualification : Degree


