കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : Govt Jobs in Kerala – August 2024

0
1805
Govt Jobs in Kerala - August 2024

അധ്യാപക ഒഴിവ്

തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി -1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്.ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. വയസ് 18-40 ഭിന്നശേഷിക്കാർക്ക് വയസിളവ് ലഭിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ  ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 9446068906. പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  ഒഴിവുളള ഫിസിക്കല്‍ എഡ്യക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്), ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി) തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്കുളള യോഗ്യത.  ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ / മെക്കാനിക്കല്‍ ഡിപ്ലോമയാണ് ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാവണം. മലപ്പുറം ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ് സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061734918, 0483-2734918.

ലാബ് ടെക്നീഷ്യന്‍ നിയമനം

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയാണ് യോഗ്യത. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കായി ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0483 2950900

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. അധികയോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും, പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.  താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനു മുമ്പായി hresttgmcm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.

പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബർ 4 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ 0471 2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഐസിടിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. തുടർന്ന്  എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും.ഫോണ്‍ : 9497763400

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ  ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ മൂന്നാം നില, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0497 2702080

മെഡിക്കൽ റസിഡൻ്റ് നിയമനം

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക്  കരാറടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ റസിഡൻ്റുമാരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സപ്തംബർ 4 ന് രാവിലെ 10.30 ന് ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഓഫീസിൽ ആഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവയാണ് സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ജൂനിയർ റസിഡൻ്റ് തസ്തികയിലേക്കുളള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്. മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഹാജരാവുക. ഫോൺ: 04862-233075.

ക്ലീനിംങ്ങ് ജീവനക്കാരിയെ ആവശ്യമുണ്ട്

പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന ക്രമത്തിൽ മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു. എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സപ്തംബർ മുതൽ 6 മാസത്തേക്ക് 675/- രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ, തിരിച്ചറിയൽ രേഖകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും (നിർബന്ധമല്ല) വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. പാമ്പാടുംപാറ പ്രദേശത്തുള്ളവർക്കും പരിചയം ഉള്ളവർക്കും മുൻഗണന.  ഫോൺ: 04868 232285.

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ സെപ്റ്റംബർ 6ന്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് സെപ്റ്റംബർ 6ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖല ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത ജ്യോതിഷ സ്പെഷ്യൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും നിലവിലെ ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 4 ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മുൻപരിചയം, തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159 എന്ന നമ്പറിൽ ബന്ധപ്പടാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.