ഗവൺമെൻ്റ് ഓഫീസുകളിൽ വന്നിട്ടുള്ള താൽക്കാലിക നിയമനങ്ങൾ : Govt Jobs Kerala

1
1119
Govt Jobs
Ads

നഴ്സിങ് ലക്ചറർ ഒഴിവ്

ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്രം ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് വിജയവും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് കോളജിൽ ഹാജരാകണം.

ആർസിസിയിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 27 ന് വൈകിട്ട് 3 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ  താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ. പി.ജി.ഡി.സി.സി.ഡി യും ഒരു വർഷ പരിചയവും അല്ലെങ്കിൽ എം.എസ്‌സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 23 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 0471-2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

പീർ എഡ്യൂകേറ്റർ /സപ്പോർട്ടർ നിയമനം

നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ  ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 26 ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും.  ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12-ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന  അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 04862 233030, 04862 296449.

Ads

എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

 പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ ബിബിഎ/എംബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന യോഗ്യതയും ഉള്ളവരായിരിക്കണം. കൂടിക്കാഴ്ച സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം, വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗസ്റ്റ് ഇൻസ്ട്രക്ടർക്ക് മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2316680

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google

1 COMMENT

  1. Ads

Comments are closed.