കേരളത്തിലെ ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ | March 2, 2023

0
1027
Ads

കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍
ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.

പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററായി നിയമനം അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആര്‍.സികള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക,് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി:22 -40 വയസ്സ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04772280525.

അധ്യാപക ഒഴിവുകൾ
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങിൽ എ.ഐ.സി.റ്റി.ഇ (AICTE) അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ മാർച്ച് നാലിന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് എന്നീ തസ്തികയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 18 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കുക്ക് പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്:പ്രായപരിധി 18-28. വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് പ്രായ പരിധി 18-28. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

Ads

ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളില്‍ താല്‍ക്കാലിക ഒഴിവ്.

സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:-യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്‌കേഷന്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:- യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മാര്‍ച്ച് എട്ടിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യന്‍ സീനിയര്‍/ജൂനിയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ഡിസ്ട്രിക്ട് കോർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്‍ഞാനവും (എം.എസ് ഓഫീസ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737

പ്രൊജക്ട് ഫെലോ ഒഴിവ്
സംസ്ഥാന ഊർജ വകുപ്പിന്റെ കീഴിലെ അനർട്ട് വഴി കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ അനുവദിച്ച പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്ട്രീം. അഭിലഷീണയ യോഗ്യത: ANSYS, ABAQUS, COMSOL, സോഫ്റ്റ് വെയറിലുള്ള പരിചയം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം: 22,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ kishorevv@gcek.ac.in ൽ അയക്കണം. അവസാന തീയ്യതി: മാർച്ച് ആറ്. ഫോൺ: 9847451351.

ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.

Ads

ബാര്‍ബര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458

ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് മാർച്ച് 10 രാവിലെ 10.30 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040.
ഫോണ്‍: 0484 2960429

ജൽ ജീവൻ മിഷനിൽ പ്രൊജക്ട് മാനേജർ
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജരെ നിയമിക്കുന്നു. സിവിൽ/ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും ജലവിതരണ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 1455 രൂപയാണ് ദിവസവേതനം. ഉയർന്ന പരിധി: മാസം 39285 രൂപ. ഒഴിവുകൾ നാല്. അപേക്ഷ മാർച്ച് രണ്ടിന് വൈകിട്ട് അഞ്ച് മണിക്കകം https://forms.gle/1hdpzMMnzRCx3SBW7 എന്ന ഗൂഗിൾ ഫോമിൽ സമർപ്പിക്കണം. ഫോൺ: 0497 2706837.

Ads

ക്രഷിൽ വർക്കർ, ഹെൽപ്പർ ഒഴിവ് കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്. വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം. പ്രായപരിധി 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന. നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം. വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം