ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

0
2727

വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി, പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 നവംബർ 13. അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ മെയിൽ: jointdirectorekm@keralatourism.org. ഫോൺ: 0484 2351015

ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ചുവടെ പറയുന്ന പ്രകാരമായിരിക്കും.

1 ) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത | കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

നിബന്ധനകൾ
1) മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും. ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ സ്കിൽ ടെസ്റ്റ് ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും.

1) അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും “The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam – 682011 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ) എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് ഇന്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാക്കേണ്ടതാണ്.

1) നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15/11/2025 വൈകുന്നേരം 4 മണി ആയിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here