ഇന്നത്തെ ജോലി ഒഴിവുകൾ – 22 Dec 2022

0
764
Ads

കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഡയാലിസിസ് ടെക്നീഷ്യന്‍– യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.എം.ഇ. രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
സ്റ്റാഫ് നഴ്സ്- യോഗ്യത: കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ജനറല്‍ നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
ഫാര്‍മസിസ്റ്റ്- യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 28
പ്രായം: 20-40 ഇടയില്‍. വിശദവിവരങ്ങള്‍ക്ക് 9188527998, 0479-2447274.

ആയുർവേദ കോളേജിൽ അസി. പ്രൊഫസർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 2023 ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

എച്ച് എസ് എസ് ടി ബോട്ടണി തസ്തികയിൽ ഭിന്നശേഷിക്കാർക്ക് ഒഴിവ്
കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തിൽ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. യോഗ്യത: എം എസ് സി ബോട്ടണി, ബി എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

ഇന്‍സ്ട്രക്റ്റര്‍ നിയമനം: അഭിമുഖം 23-ന്
ആലപ്പുഴ: രാമങ്കരി ഗ്രാമപഞ്ചായത്തില്‍ പി.എസ്.സി./ ശിങ്കാരി മേളം പരിശീലനം നല്‍കുന്നതിന് ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പി.എസ്.സി. ഇന്‍സ്ട്രക്റ്റര്‍ തസ്തികയിലേക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് നിര്‍ദിഷ്ട യോഗ്യതയുള്ളവരെ മേള പരിശീലകനായി നിയോഗിക്കും. താല്പര്യമുള്ളവര്‍ ഡിസംബര്‍ 23-ന് ഉച്ചക്ക് മൂന്ന് മണിക്ക് രാമങ്കരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന വാക്-ഇന്റര്‍വ്യൂയില്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖയും പകര്‍പ്പും സഹിതം പങ്കെടുക്കുക. രാമങ്കരി ഗ്രാമപഞ്ചായത്ത് പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് മുന്‍ഗണന.

Ads

ഡിടിപി ഓപ്പറേറ്റര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ ഓഫീസില്‍ ഡിടിപി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു, കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റേറ്റിങ് (ലോവര്‍), വേര്‍ഡ് പ്രോസസിങ് (ലോവര്‍) എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.ടി.പി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയമാണ്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി ii, ഹരിത കേരളം മിഷന്‍ കാര്യാലയം, ഗ്രൗണ്ട് ഫ്േളാര്‍ പ്ലാനിങ് സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ ഡിസംബര്‍ 30നകം അയക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ബിരുദം/എതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൂടെ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഷോര്‍ട്ട് ടേം ടി.ഒ.ടിയും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, ബേസിക് കമ്പ്യൂട്ടര്‍ പ്ലസ്ടു/ഡിപ്ലോമ ലെവലിന് മുകളില്‍ പഠിച്ചിരിക്കണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 205519.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google