കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും മാർക്കറ്റിംഗ് മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
2026 മേയ് 1-നു 30 വയസ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2026 ജൂൺ 1 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ എറണാകുളം,
സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ,
കാക്കനാട്, പിൻ – 682030.
അപേക്ഷ ഫോറത്തിനായി കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2926787.
ഫാം സൂപ്പര്‍വൈസര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദമോ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി മെയ് ഒന്നിന് 30 വയസ്സ് കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. ജൂണ്‍ നാലിന് രാവിലെ 10 മണി മുതല്‍ 11.30 വരെ നടക്കുന്ന എഴുത്തുപരീക്ഷയുടേയും തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ മെയ് 29 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, അയ്യന്തോള്‍, തൃശ്ശൂര്‍, പിന്: 680001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
Latest Jobs
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ

