കേരള ചിക്കൻ ഫാം സൂപ്പർവൈസർ ഒഴിവ്

0
1318
Ads

കുടുംബശ്രീ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പർവൈസർ തസ്തികയിലേയ്ക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു.

യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം/ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് വേണം. പ്രായപരിധി: 2024 ഡിസംബർ ഒന്നിന് 30 വയസ് കവിയരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2024 ഡിസംബർ 28ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാംനില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ പി.ഒ, കോട്ടയം-686002, 0481-2302049  എന്ന വിലാസത്തിൽ നൽകണം. അപേക്ഷ ഫോറം www.keralachicken.org.in  എന്ന വെബ് സൈറ്റിൽ ലഭിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google