സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, 14 ജില്ലകളിൽ 1037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 880 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ വിഭാഗത്തിലേക്ക് പട്ടിക വർഗ്ഗ ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷൻ പട്ടിക അനുബന്ധമായി ചേർക്കുന്നു).
അടിസ്ഥാന യോഗ്യത
പ്ലസ് ടു / പ്രിഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക് ) ലഭിക്കും. പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ LBS വെബൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ് : https://lbsedplbscentre.in/akshaya26/ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ൻ്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ അതാത് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 19/03/2026 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തിരുവനന്തപുരം ജില്ലയില് 85 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില് 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില് 5, പട്ടികവര്ഗ്ഗ വിഭാഗത്തിലേക്ക് 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധി 18-50 വയസ്സ്. എല്ലാ വിഭാഗക്കാര്ക്കും പ്രായപരിധി ബാധകമാണ്. ഓണ്ലൈനായിട്ടാണ് അപേക്ഷ സമര്പ്പിക്കേണ്ടത്.
750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റില് അപേക്ഷ സമര്പ്പിക്കാം. അപേക്ഷ സമര്പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
മറ്റു വിവരങ്ങള്ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയില് വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 19/03/2026 വരെ അപേക്ഷ സമര്പ്പിക്കാം.
Latest Jobs
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ

