കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോച്ചുമാർ, ട്രെയിനർമാർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.
വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിംഗ്, കരാട്ടെ, റോളർ സ്കേറ്റിംഗ്, ടേബിൾ ടെന്നീസ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിലാണ് പരിശീലകരെ ആവശ്യമായുള്ളത്.
കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ.ഐ.എസ് ഒരു വർഷ റെഗുലർ ഡിപ്ലോമയും അംഗീകൃത സർവകലാശാല ബിരുദവും ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ട്രെയിനർ തസ്തികയിലേക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്സോ അല്ലെങ്കിൽ അംഗീകൃത അതോറിറ്റി നൽകുന്ന കോച്ചിംഗ് ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കായിക മികവും ട്രെയിനർമാർക്ക് ആവശ്യമാണ്. ഇരു തസ്തികകളിലും 45 വയസ്സാണ് പ്രായപരിധി.
കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കായിക സ്ഥാപനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ജിംനേഷ്യം ട്രെയിനർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഹെൽത്ത് ആന്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബോഡി ബിൽഡിംഗ് അല്ലെങ്കിൽ പവർ ലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് മുൻഗണന ലഭിക്കും.
വിരമിച്ച സൈനികർക്ക് നിയമപ്രകാരമുള്ള ഇളവുകൾ അനുവദിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 2026 മാർച്ച് 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2330167, 2331546.
Latest Jobs
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1

