ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത. പ്രായപരിധി 25-40 വയസ്. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2994660 എന്ന നമ്പറിൽ ബന്ധപ്പെടാം.
സൗജന്യ തൊഴില്‍ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 22ന് രാവിലെ 9.30ന് തവനൂര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/jVxDjxLmQdqsCrbC8 ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999658,9072370755.
നഴ്സ് നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി 27ന് രാവിലെ 10.30ന് വണ്ടൂര്‍ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
Also Read: കൊല്ലം എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ ഒഴിവ്
പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുവേണ്ടി ഫെബ്രുവരി 25ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി https://forms.gle/HAJ5LBu3r6q2XJVq6 എന്ന ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. സംഗീത കോളേജിന് സമീപമുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി സിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, TRIVANDRUM” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 0471 2332113 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
പി.ആർ.ഡി കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
സി.എസ്.എസ്.ടി ടെക്‌നീഷ്യൻ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ് മെക്കാനിക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്‌നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസിനെ ഒരു വര്‍ഷകാലയളവിലേക്ക് നിയമിക്കുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 25ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസിനെ ഒരു വര്‍ഷകാലയളവിലേക്ക് നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍) യോഗ്യതയുള്ള 28 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം സ്‌റ്റൈപ്പന്റായി 10,000 രൂപ ലഭിക്കും. താല്‍പര്യമുള്ളര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി 25ന് രാവിലെ 11ന് അഭിമുഖത്തിനായി എത്തിച്ചേരണം. മുമ്പ് ബോര്‍ഡിന്റെ അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0491-3522360.
പാലക്കാട് ജോബ് ഡ്രൈവ് 22 ന്
മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള, സോഫ്റ്റ് വെയര്‍ കണ്‍സല്‍ട്ടന്റ്, അഡ്മിന്‍, ക്വാളിറ്റി കണ്‍ട്രോളര്‍, ഏജന്‍സി ബിസിനസ് മാനേജര്‍, അക്കൗണ്ടന്റ്, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്റ്റാഫ്, മാര്‍ക്കറ്റിങ് സ്റ്റാഫ്, എന്നീ ഒഴിവുകള്‍ നികത്തുന്നതിനായി 2025 ഫെബ്രുവരി 22ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്ലസ് ടു, ഡിഗ്രി, ബി.കോം, ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാവണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി ഹാജരാക്കിയാല്‍ മതിയാവും. ഫോണ്‍: 0491 2505435, 8289847817
ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിൽ നിശ്ചിത യോഗ്യതയുള്ള 7 ക്വാളിറ്റി മോണിറ്റർമാരെ ഒരു വർഷക്കാലത്തേക്കാണ് എംപാനൽ ചെയ്ത് നിയമനം നടത്തുന്നത്. യോഗ്യത – തദ്ദേശ സ്വയംഭരണ, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം. പ്രായം 65 വയസ്സിൽ താഴെ ആയിരിക്കണം. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം.ഒരു ദിവസത്തെ സൈറ്റ് വിസിറ്റ് യാത്രാചെലവ് ഉൾപ്പെടെ 1455 രൂപ എന്ന പ്രതിദിന വേതന നിരക്കിൽ ഒരുമാസം പരമാവധി 21825 രൂപയാകും വേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് വൈകിട്ട് 5 നു മുൻപായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുറുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2421355.
Latest Jobs
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies


