നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം

0
893
Ads

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ യോഗ ന്യാച്യുറോപതി ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. യോഗ്യതയുള്ളവര്‍ സര്‍ട്ടഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 14 രാവിലെ 11 ന് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗിലുള്ള ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.