സി-ഡിറ്റ് പ്രോജക്ടുകളിൽ ഒഴിവുകൾ
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താത്കാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും.
ഒഴിവുകൾ
നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്‌ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in IT/ Computer Hardware or Electronics/ BCA/BSC (CS), സിസ്റ്റം അഡ്മിനിസ്‌ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. MCSE സർട്ടിഫിക്കേഷൻ അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ജനുവരി 24 നു രാവിലെ 11 മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക് – ഇൻ ഇന്റർവ്യൂ നടത്തും.
ഇന്റർവ്യൂ നടക്കുന്ന സ്ഥലങ്ങൾ
- സി-ഡിറ്റ് സിറ്റി സെന്റർ (സ്റ്റാച്യൂവിലെ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസ്),
- സി-ഡിറ്റ് റീജിയണൽ സെന്റർ എറണാകുളം (ഡി ബ്ലോക്ക്, സെക്കന്റ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളം),
- സി-ഡിറ്റ് റീജിയണൽ സെന്റർ കണ്ണൂർ (ഫിഫ്ത് ഫ്ലോർ, റബ്കോ ഹൗസ് സൗത്ത് ബസാർ, കണ്ണൂർ) എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ.
പ്രായപരിധി, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെ
ഉയർന്ന പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895788311, www.careers.cdit.org.
Latest Jobs
-
അങ്കണവാടി ഹെൽപ്പർ തസ്തികയിൽ ജോലി ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
CDAC ജോലി നേടാം : 822 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
-
KELTRON Engineer Trainee Recruitment 2026 | Salary ₹32,400
-
200 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് 18 ന് –
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025


