കെൽട്രോണിൽ എൻജിനീയർ/ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ ; അവസാന തീയതി മേയ് 6 വരെ

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട് ലൊക്കേഷനുകളിൽ (KELTRON) 42 ഒഴിവ്. കരാർ നിയമനം. 2022 മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

ടെക്നിക്കൽ അസിസ്റ്റന്റ് (27): 60% മാർക്കോടെ 3 വർഷ ഫുൾ ടൈം ഡിപ്ലോമ (സിഎസ്/ ഐടി/ ഇസിഇ/ സിഎച്ച്എം/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ സിവിൽ), ഒരു വർഷം പരിചയം; 12,000-13,500 രൂപ.

എൻജിനീയർ (13): 60% മാർക്കോടെ ബിഇ/ബിടെക് (ഇസിഇ/ ഇഇഇ/ എഇ/ സിഎസ്/ ഐടി/ കെമിക്കൽ/ സിവിൽ), ഒരു വർഷം പരിചയം; 15,500-23,500 രൂപ.

സീനിയർ എൻജിനീയർ (2): 60% മാർക്കോടെ ബിഇ/ബിടെക് (ഇസിഇ/ഇഇഇ/എഇഐ/സിഎസ്/ഐടി), 5 വർഷം പരിചയം; 18,000-27,500 രൂപ.

പ്രായപരിധി: 36.

ഫീസ്: 300 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.keltron.org സന്ദർശിക്കുക.

Leave a Reply