അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് എക്കോണമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച (17.02.2023) രാവിലെ എട്ട് മുതൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് തൊഴിൽ മേള നടക്കുന്നത്.
Date : 17.02.2023
Venue : കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി
Time : 8 മണി മുതൽ
നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. തൊഴിൽ മേള വേദിയിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന അറിയിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡി ഡബ്ല്യു എം എസ് (DWMS – Digital Workforce Management System) ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ടേഷൻ പൂർത്തിയാക്കാം.
മേളയിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കളും ഡി ഡബ്ല്യു എം എസ് പോർട്ടലിൽ / ആപ്പിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കൾക്ക് കൂടുതൽ വിവരങ്ങൾക്ക് kshreekdisc.ekm@gmail.com എന്ന ഇമെയിൽ വഴി ആശയവിനിമയം നടത്താം. ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി സോഫ്റ്റ് സ്കിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെ പ്രാദേശികാടി സ്ഥാനത്തിൽ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാകും.
ഉദ്യോഗാർഥികൾക്ക് തൊഴിൽ മേളയെക്കുറിച്ചും രജിസ്ടേഷനെ ക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായോ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായോ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് നോളജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുക – 8848591103
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

