കുടുംബശ്രീ ജില്ലാതല തൊഴില്‍ മേള ഫെബ്രുവരി 17ന്

0
1255
Ads

കുടുംബശ്രീ കാസര്‍കോട്  ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു – ജി.കെ.വൈ, കെ.കെ.ഇ.എം പദ്ധതികളുടെ ഭാഗമായി കന്നഡ മേഖലയിലെ പത്താം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള 2024 ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ മംഗല്‍പാടി എ.ജെ.ഐ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും.

ജില്ലയ്ക്കകത്തും പുറത്തുമുള്ള 30 കമ്പനികളിലായി അക്കൗണ്ട്‌സ്, സെയില്‍സ്, ഐ.ടി ആന്റ് സോഫ്റ്റ് വെയര്‍, ബില്ലിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, യൂണിറ്റ് മാനേജര്‍, ടെക്‌നീഷ്യന്‍, കാഷ്യര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങി അഞ്ഞൂറോളം തൊഴിലവസരങ്ങള്‍ മേളയില്‍  ലഭ്യമാകും. രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍  ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281295204, 9048489046.