ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ഒഴിവുകൾ

0
551

കൊല്ലവർഷം 1197 ലെ മണ്ഡലപൂജ – മകരവിളക്ക് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകർ 18നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.

ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ ആഫീസിലും, ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 20.12.2021 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും, മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പും ഹാജരാക്കേണ്ടതാണ്.

അപേക്ഷാ ഫോം ലഭിക്കാൻ സന്ദർശിക്കുക http://travancoredevaswomboard.org/2021/12/14/20574/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.