സംസ്ഥാന തൊഴിൽമേള ജനുവരി 14 ന് വിമല കോളേജിൽ

0
638
Ads

അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന തൊഴിൽമേള തൃശൂർ, വിമല കോളേജിൽ നാളെ (2023 ജനുവരി 14). കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവ സംയുക്തമായാണ് മേള ഒരുക്കുന്നത്.

40 ലേറെ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2000 ത്തിലധികം ഒഴിവുകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. 1500 പേരോളം രജിസ്റ്റർ ചെയ്തു. രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷന് ഉച്ചയ്ക്ക് 3 മണി വരെ അവസരമുണ്ടാകും. രജിസ്റ്റർ ചെയ്തത് 1500 പേർ, സ്പോട്ട് രജിസ്ട്രേഷനും അവസരം

ടാലി സർട്ടിഫിക്കറ്റ് കോഴ്സുള്ളവർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രാവിണ്യമുള്ളവർ, അക്കൗണ്ടിംഗ് വിഷയമായി പഠിച്ചവർ എന്നിവർക്ക് മുൻഗണനയുണ്ട്. തൊഴിൽമേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയുന്നതിന് ലിങ്ക് സന്ദർശിക്കുക http://www.statejobportal.kerala.gov.in/publicSiteJobs/jobFairs

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google