09 March 2022 : കേരളത്തിലെ ഗവൺമെന്റ് ഓഫീസിലെ താത്കാലിക ഒഴിവുകൾ

0
634

ചാക്ക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദവുമുള്ളവർക്ക് പങ്കെടുക്കാം. 12-ാം ക്ലാസിൽ ഇംഗ്ലിഷ്/കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കംപ്യൂട്ടർ അല്ലെങ്കിൽ ഡിപ്ലോമയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെയാണ് ഇന്റർവ്യൂവിനു ഹാജരാകേണ്ടത്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ.

കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ നിയമനം

കാക്കനാട് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഹെഡ് ക്വാര്‍ടേഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ പ്രവൃത്തി പരിചയമുള്ള, അടുത്തിടെ വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തേക്കാണ് നിയമനം. 30,000 രൂപയാണ് പ്രതിമാസ വേതനം.

എഞ്ചിനീയറിംഗ് വിഭാഗത്തിന് നേതൃത്വം നല്‍കുക, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്തുക എന്നിവയാണ് പ്രധാന ചുമതലകള്‍.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കാക്കനാടുള്ള ഹെഡ് ക്വാര്‍ടേഴ്‌സില്‍ മാര്‍ച്ച് 16ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2881333, 2427560

കരാര്‍ അടിസ്ഥാനത്തിൽ അക്കൗണ്ടന്‍റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്‍റ് തസ്തികയിൽ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള ബികോം ബിരുദം, അംഗീകൃത ടാലി സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവ്യത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 14 വൈകിട്ട് അഞ്ചിന്. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in ഫോൺ 0484-2354737.

സുരക്ഷ പ്രോജക്ടിൽ ഒഴിവ്
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പ്രോജക്ടിൽ പ്രോജക്ട് മാനേജർ, ഔട്ട് റീച്ച് വർക്കർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ സോഷ്യോളജി അല്ലെങ്കിൽ എം.ബി.എ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. പ്ലസ് ടുവാണ് ഔട്ട് റീച്ച് വർക്കറുടെ യോഗ്യത. ഇരുതസ്തികകൾക്കും ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം. താത്പര്യമുള്ളവർ മാർച്ച് 15ന് മുൻപായി whiaidsproject@gmail.com മെയിലിൽ ബയോഡേറ്റ അയയ്ക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129949923

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിറ്റിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 14 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ഇവയിലേതെങ്കിലും ആണ് യോഗ്യത.

Leave a Reply