ആംബുലനൻസ് ഡ്രൈവർ ഒഴിവ്

0
550
Ads

ആറന്മുള ഗ്രാമ പഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം.

ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.പ്രായപരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കുന്നതായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന്. പങ്കെടുക്കുന്നവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

Ads

പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്എംസി നിയമനം നടത്തുന്നതിനായിയോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം. നിയമനം താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ :0468-2306524.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google