ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കളെ കേരളത്തിലെ ഉദ്യോഗാർത്ഥികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോം പരിചയപ്പെടുത്തി കെ ഡിസ്ക്. കേരള സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് “ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം” (ഡി ഡബ്ലിയു എം എസ്).
തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും നൈപുണ്യ പരിശീലന ഏജൻസികളെയും ബന്ധിപ്പിക്കുവാൻ വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡി ഡബ്ലിയു എം എസ്. 18നും 59 നും ഇടയ്ക്ക് പ്രായമുള്ള അഭ്യസ്തവിദ്യരായ ആളുകൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ മുൻഗണനകൾ മികച്ചതാക്കാനും പ്രൊഫൈലുകൾ മികവുള്ളതാക്കാനും അതുവഴി സ്വപ്ന ജീവിതം നേടാനും ഇതിലൂടെ കഴിയും.
ഡി ഡബ്ലിയു എം എസ് മൊബൈൽ ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഡാഷ്‌ബോർഡിൽ ജോലികളുടെ സാധ്യതകൾ കാണാനാകും. സ്വയം വിലയിരുത്തി ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാം.
യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ, വൈദഗ്ധ്യ തൊഴിലുകളിൽ പരിശീലനം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, വ്യക്തിത്വവികാസ പരിശീലനത്തിനുള്ള അവസരം, കമ്മ്യൂണിക്കേഷൻ സ്കിൽ, ഇന്റർവ്യൂ സ്കിൽ, തൊഴിൽ പരിശീലനത്തിനുള്ള സ്കോളർഷിപ്പ്, ഫ്രീലാൻസ് പാർട്ട് ടൈം ജോലികൾ തുടങ്ങിയ സേവനങ്ങൾ ഡി ഡബ്ലിയു എം എസ് എന്ന ആപ്പിലൂടെ ലഭിക്കും. സംസ്ഥാനത്തെ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഡി ഡബ്ല്യു എം എസ് ഇന്ത്യ ലക്ഷ്യം.
Latest Jobs
-
CDAC ജോലി നേടാം : 822 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
-
KELTRON Engineer Trainee Recruitment 2026 | Salary ₹32,400
-
200 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് 18 ന് –
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്


